“ഒക്ടോബറെ ആയിട്ടുള്ളൂ, തിരികെ വരാൻ സമയമുണ്ട്” – ഗ്വാർഡിയോള

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ സിറ്റിയുടെ ഇന്നലത്തെ പരാജയം കിരീട പോരാട്ടത്തിന്റെ അവസാനമല്ല എന്ന് പെപ് ഗ്വാർഡിയോള. ഇന്നലെ സ്വന്തം ഗ്രൗണ്ടിൽ വോൾവ്സിനോട് ഏറ്റ പരാജയത്തോടെ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും തമ്മിലുള്ള അന്തരം 8 പോയന്റായി ഉയർന്നു. ലിവർപൂളിന് വലിയ ലീഡ് ആണ് ഇതെന്ന് പറഞ്ഞ ഗ്വാർഡിയോള, ഇനി തിരിച്ചുവരവിന്റെ സമയമാണെന്ന് പറഞ്ഞു‌

ഇപ്പോൾ ഒക്ടോബർ മാത്രമേ ആയിട്ടുള്ളൂ. അതുകൊണ്ട് തന്നെ ഇത് ഒന്നിന്റെയും അവസാനമായി കണക്കാക്കേണ്ടതില്ല. തിരികെ വരാൻ ഒരുപാട് സമയമുണ്ട് എന്നും ഗ്വാർഡിയോള പറഞ്ഞു. ഇന്നലെ ടീം അവരുടെ മികച്ച നിലയിലായിരുന്നില്ല എന്നും ഗ്വാർഡിയോള പറഞ്ഞു.