“ലിവർപൂളിന് അഭിനന്ദനങ്ങൾ, സിറ്റിയുടെ നിലവാരം ഉയർന്നത് ലിവർപൂൾ കാരണം” – പെപ്

- Advertisement -

മാഞ്ചസ്റ്റർ സിറ്റിയുടെ പ്രീമിയർ ലീഗ് കിരീട നേട്ടത്തിന്റെ ആഘോഷത്തിന്റെ ഇടയിലും ലിവർപൂളിനെ അഭിനന്ദിച്ച് പെപ് ഗ്വാർഡിയോള. മാഞ്ചസ്റ്റർ സിറ്റിക്ക് പ്രു പോയന്റ് മാത്രം പിറകിൽ ആയിരുന്നു ലിവർപൂൾ ഫിനിഷ് ചെയ്തത്. ലിവർപൂളിന് അഭിനന്ദനങ്ങൾ അറിയിച്ച പെപ് ലിവർപൂളിന് ഇങ്ങനെ ഒരു പോരാട്ടം തന്നതിന് നന്ദിയും പറഞ്ഞു. ലിവർപൂൾ ഉള്ളത് കൊണ്ടാണ് മാഞ്ചസ്റ്റർ സിറ്റിയുടെ നിലവാരം ഉയർന്നത് എന്ന് ഗ്വാർഡിയോള പറഞ്ഞു.

അവസാന 14 മത്സരങ്ങൾ വിജയിച്ചാൽ മാത്രമെ ലീഗ് സ്വന്തമാക്കാൻ സിറ്റിക്ക് ആകുമായിരുന്നുള്ളൂ. അത് നടന്നതിൽ സന്തോഷമുണ്ട് എന്നും ഈ ലീഗ് കിരീട പോരാട്ടമാണ് തന്റെ കരിയറിലെ ഏറ്റവും വിഷമകരമായ പോരാട്ടം എന്നും പെപ് ഗ്വാർഡിയോള പറഞ്ഞു. ലീഗിൽ ഒരു ഘട്ടത്തിൽ ലിവർപൂളിനേക്കാൾ 7 പോയിന്റ് പിറകികായിരുന്നു മാഞ്ചസ്റ്റർ സിറ്റി. എന്നിട്ടാണ് കിരീടത്തിലേക്ക് സിറ്റി എത്തിയത്. തുടർച്ചയായ രണ്ട് സീസണിൽ 98 പോയന്റ് എടുക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണെന്നും പെപ് പറഞ്ഞു‌ കഴിഞ്ഞ സീസണിൽ 100 പോയിന്റ് എടുത്ത ടീമാണ് സിറ്റി.

Advertisement