ജൂനിയർ ലീഗ്; ഈസ്റ്റ് ബംഗാളിന്റെ കഥ കഴിച്ച് കേരള ബ്ലാസ്റ്റേഴ്സ്!!

- Advertisement -

അണ്ടർ 15 ദേശീയ ലീഗായ ജൂനിയർ ലീഗിന്റെ പ്ലേ ഓഫ് റൗണ്ടിൽ കേരള ബ്ലാസ്റ്റേഴ്സിന് വമ്പൻ വിജയം. ഇന്ന് പ്ലേ ഓഫിലെ ഗ്രൂപ്പ് എയിൽ നടന്ന പോരാട്ടത്തിൽ ഈസ്റ്റ് ബംഗാളിനെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത അഞ്ചു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്‌. തികച്ചു ഏകപക്ഷീയമായിരുന്നു ഇന്നത്തെ മത്സരം. ആദ്യ പകുതിയിൽ തന്നെ നാലു ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്സ് മുന്നിൽ എത്തിയിരുന്നു.

ആദിൽ അബ്ദുള്ളയുടെ ഇരട്ട ഗോളുകളാണ് ബ്ലാസ്റ്റേഴ്സിന് കരുത്തായത്. സാനതോയി മീതെ, യൊഹിയെമ്പ മീതെ, ക്രിസ്റ്റഫർ രാജ്കുമാർ എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ ഇന്നത്തെ മറ്റു സ്കോറേഴ്സ്. ക്രിസ്റ്റഫറിന്റെ ജൂബിയർ ലീഗിലെ ഈ സീസണിലെ എട്ടാമത്തെ ഗോളായിരുന്നു ഇന്ന് സ്കോർ ചെയ്യപ്പെട്ടത്. അടുത്ത മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് മെയ് 15ന് ധൻബാദ് അക്കാദമിയെ നേരിടും.

Advertisement