‘ഞാൻ വിരമിച്ചിട്ടില്ല’ , ഏജന്റിനെ തള്ളി യായ ടുറെ രംഗത്ത്

- Advertisement -

ഫുട്‌ബോളിൽ നിന്ന് വിരമിച്ചു എന്ന വാർത്തകൾ തള്ളി ഐവറി കോസ്റ്റ് താരം യായ ടുറെ രംഗത്ത്. നേരത്തെ ടുറെ പരിശീലക റോളിൽ ശ്രദ്ധിക്കുക എന്ന ലക്ഷ്യത്തോടെ ഫുട്‌ബോളിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ചതായി ടുറെയുടെ ഏജന്റ് രംഗത്ത് വന്നിരുന്നു. പക്ഷെ തന്റെ കരിയർ അവസാനിപ്പിക്കാൻ തീരുമാനിച്ചാൽ അത് താൻ തന്നെയാകും പ്രഖ്യാപിക്കുക എന്നും അതിന് വേറെ ഒരാളെ ചുമതപ്പെടുത്തിയിട്ടില്ല എന്നും മുൻ മാഞ്ചെസ്റ്റർ സിറ്റി, ബാഴ്സ താരവുമായ ടുറെ പറഞ്ഞു.

ഒളിമ്പിയാക്കോസുമായുള്ള കരാർ ഡിസംബറിൽ അവസാനിപ്പിച്ച താരം പിന്നീട് മറ്റൊരു ക്ലബ്ബ്മായും കരാറിൽ ഏർപെട്ടിരുന്നില്ല. പ്രീമിയർ ലീഗ് ക്ലബ്ബ് വെസ്റ്റ് ഹാമിലേക്ക് വന്നേക്കും എന്ന സൂചനകൾ ഉണ്ടായിരുന്നെകിലും കാര്യമായി ഒന്നും സംഭവിച്ചില്ല. തന്റെ മുൻ ക്ലബ്ബ് മാഞ്ചസ്റ്റർ സിറ്റി ലീഗ് കിരീടം നേടുന്ന ഘട്ടത്തിൽ സ്കൈ സ്പോർട്സിൽ പണ്ഡിറ്റ് റോളിൽ വന്നപ്പോഴാണ് യായ തന്റെ ഏജന്റിനെ തിരുത്തി രംഗത്ത് വന്നത്.

Advertisement