“ഈ പിഴവുകളിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സ് പാഠം ഉൾക്കൊള്ളണം” – ചെഞ്ചോ

Img 20211120 160559
Credit: Twitter

ഇന്നലെ കേരള ബ്ലാസ്റ്റേഴ്സ് നടത്തിയ പ്രകടനത്തിൽ നിന്ന് പിഴവുകൾ കണ്ടെത്തി മുന്നോട്ട് പോകേണ്ടതുണ്ട് എന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ ഭൂട്ടാനീസ് സ്ട്രൈക്കർ ചെഞ്ചോ. ഇന്നലെ കേരള ബ്ലാസ്റ്റേഴ്സ് അവരുടെ ആദ്യ ലീഗ് മത്സരത്തിൽ എ ടി ക്വ് മോഹൻ ബഗാനോട് 4-2ന്റെ പരാജയം ഏറ്റുവാങ്ങിയിരുന്നു. പരാജയപ്പെട്ടു എങ്കിലും കേരള ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചത് എന്ന് ചെഞ്ചോ പറഞ്ഞു. എല്ലാ താരങ്ങളും അവരുടെ പരമാവധി കളത്തിൽ നൽകി എന്നും അദ്ദേഹം പറഞ്ഞു.

ആരാധകരുടെ വിഷമം ഞങ്ങൾക്ക് മനസ്സിലാകും. അവർ വേദനിക്കുന്നുണ്ടാകും എന്നും നമ്മുക്ക് അറിയാം. ഈ പരാജയത്തിൽ നിന്ന് പഠിച്ച് അടുത്ത മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കേണ്ടതുണ്ട് എന്ന് ചെഞ്ചോ പറഞ്ഞു.ഇനി 25ആം തീയതി നോർത്ത് ഈസ്റ്റിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരത്തിൽ നേരിടേണ്ടത്.

Previous articleതാൻ ഇപ്പോൾ ഏറെ മെച്ചപ്പെട്ട പരിശീലകൻ ആണ് എന്ന് പെപ് ഗ്വാർഡിയോള
Next articleനോർത്ത് ഈസ്റ്റിൽ ആദ്യ ഇലവനിൽ മൂന്ന് മലയാളികൾ, ബെംഗളൂരു ലൈനപ്പിൽ ആഷിഖും