ദേശീയ ടീമുകളെ പരിശീലിപ്പിക്കാൻ തനിക്ക് ആഗ്രഹം ഉണ്ടെന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗാർഡിയോള. കരിയറിന്റെ ഏതെങ്കിലും ഒരു ഘട്ടത്തിൽ താൻ ദേശീയ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുമെന്ന് ഗാർഡിയോള വ്യക്തമാക്കി. ഫുട്‌ബോൾ പരിശീലക റോൾ എപ്പോഴും പുതിയ വെല്ലുവിളികൾ ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടി ചേർത്തു.
ക്ലബ്ബ് ലെവലിൽ ഇന്ന് ലോകത്തെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളാണ് പെപ്. കരിയറിൽ ഇതുവരെ 24 കിരീടങ്ങൾ നേടിയിട്ടുള്ള അദ്ദേഹം അതിൽ 14 എണ്ണവും നേടിയത് ബാഴ്സക്ക് ഒപ്പമാണ്. ബാഴ്സലോണയിൽ വിജയ ശേഷം ജർമ്മൻ ക്ലബ്ബ് ബയേൺ മ്യൂണിക്കിലേക്ക് മാറിയ അവിടെയും മികച്ച ജയം നേടി. പിന്നീട് 2016 ൽ സിറ്റിയിലേക്ക് മാറിയ പെപ് പക്ഷെ ആദ്യ സീസണിൽ കിരീടം ഒന്നും നേടിയില്ല. രണ്ടാം സീസണിൽ ലീഗ് കിരീടവും കാരബാവോ കപ്പും പെപ് സ്വന്തമാക്കി. നിലവിൽ പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്താണ് സിറ്റി.
യൂണിവേഴ്സിറ്റി ഓഫ് ലിവർപൂളിൽ നടത്തിയ പ്രഭാഷണത്തിലാണ് ഭാവിയിൽ തന്നെ പരിശീലക സ്ഥാനം ഏറ്റെടുക്കാൻ ക്ഷണിക്കാൻ തയ്യാറെടുക്കുന്ന വിവിധ ദേശീയ ടീം അധികാരികൾക്ക് അനുകൂലമായ വാർത്ത പെപ്പ് പുറത്ത് വിട്ടത്.