സെവൻസിൽ ഇന്ന്

- Advertisement -

സെവൻസിൽ ഇന്ന് രണ്ട് മത്സരങ്ങൾ നടക്കും. കുപ്പൂത്ത് അഖിലേന്ത്യാ സെവൻസ് മൈതാനത്ത് നടക്കുന്ന മത്സരത്തിൽ എടപ്പയിൽ ഫ്ലോറിംഗ് സബാൻ കോട്ടക്കൽ എ വൈ സി ഉച്ചാരക്കടവിനെ നേരിടും. എ വൈ സിയുടെ സീസണിലെ ആദ്യ മത്സരമാണ്. സബാൻ ആകട്ടെ ഒരു മത്സരം വിജയിച്ച് സീസൺ മികച്ച രീതിയിൽ തുടങ്ങിയിരിക്കുകയുമാണ്.

സെവൻസിൽ ഇന്ന് നടക്കുന്ന രണ്ടാം പോരാട്ടത്തിൽ കെ എഫ് സി കാളികാവ് എഫ് സി കൊണ്ടോട്ടിയെ നേരിടും . എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിലാണ് ഈ പോരാട്ടം നടക്കുന്നത്. രാത്രി 8 മണിക്കാണ് മത്സരം നടക്കുക. കാളികാവ് സീസണിലെ ആദ്യ ജയം ആണ് ലക്ഷ്യമിടുന്നത്. കുപ്പൂത്തിൽ ഇറങ്ങിയപ്പോൾ അവർ ആദ്യ മത്സരത്തിൽ തന്നെ പരാജയപ്പെട്ടിരുന്നു.

Advertisement