മാഞ്ചസ്റ്റർ സിറ്റി വിടും എന്ന് ഗ്വാർഡിയോള, ഏതെങ്കിലും രാജ്യത്തെ പരിശീലിപ്പിക്കാൻ ആഗ്രഹം

20210301 212222
Credit: Twitter

മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ ആയ പെപ് ഗ്വാർഡിയോള താൻ തന്റെ കരാർ അവസാനത്തോടെ മാഞ്ചസ്റ്റർ സിറ്റി വിടും എന്ന് അറിയിച്ചു. 2023വരെയാണ് ഗ്വാർഡിയോളക്ക് മാഞ്ചസ്റ്റർ സിറ്റിയിൽ കരാർ ഉള്ളത്. ആ കരാർ പുതുക്കില്ല എന്നും കരാർ കഴിയുന്നതോടെ ഫുട്ബോളിൽ നിന്ന് തൽക്കാലം വിശ്രമം എടുക്കാൻ ആണ് താൻ ആഗ്രഹിക്കുന്നത് എന്നും ഗ്വാർഡിയോള പറഞ്ഞു. താൻ പരിശീലകൻ എന്ന നിലയിൽ പുതിയ ചുവടുകൾ വെക്കാൻ ആഗ്രഹിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

മാഞ്ചസ്റ്റർ സിറ്റിയിലെ ഏഴു വർഷത്തിനു ശേഷം ഒരു ബ്രേക്ക് താൻ അർഹിക്കുന്നു എന്ന് അദ്ദൃഹം പറഞ്ഞു. ഇനി ദേശീയ ടീം ആണ് തന്റെ അടുത്ത ചുവട്. രാജ്യാന്തര ഫുട്ബോളിലെ ഒരു പ്രധാന ടീമിനെ പരിശീലിപ്പിക്കണം എന്ന് താൻ ആഗ്രഹിക്കുന്നു. ലോകകപ്പിലും കോപ അമേരിക്കയിലും ഒക്കെ പരിശീലകബായി പ്രവർത്തിക്കണം എന്നാണ് തന്റെ ആഗ്രഹം എന്നും പെപ് ഗ്വാർഡിയോള പറഞ്ഞു.

Previous articleസന്ദീപ് ലാമിച്ചാനെയുമായി കരാര്‍ പുതുക്കി ഹോബാര്‍ട്ട് ഹറികെയന്‍സ്, ജെയിംസ് ഫോക്നര്‍ ടീമിൽ നിന്ന് വിടവാങ്ങുന്നു
Next articleലീഗ് കപ്പ് മൂന്നാം റൗണ്ട്, മാഞ്ചസ്റ്റർ യുണൈറ്റഡിന് വെസ്റ്റ് ഹാം എതിരാളികൾ, ചെൽസിക്ക് ആസ്റ്റൺ വില്ല