സന്ദീപ് ലാമിച്ചാനെയുമായി കരാര്‍ പുതുക്കി ഹോബാര്‍ട്ട് ഹറികെയന്‍സ്, ജെയിംസ് ഫോക്നര്‍ ടീമിൽ നിന്ന് വിടവാങ്ങുന്നു

ബിഗ് ബാഷിന്റെ പുതിയ സീസണിൽ ഹോബാര്‍ട്ട് ഹറികെയന്‍സ് നേപ്പാള്‍ താരം സന്ദീപ് ലാമിച്ചാനെയുമായുള്ള കരാര്‍ പുതുക്കി ഹോബര്‍ട്ട് ഹറികെയന്‍സ്. ടൂര്‍ണ്ണമെന്റിന്റെ കഴിഞ്ഞ സീസണിൽ എട്ട് മത്സരങ്ങളിൽ താരം കളിച്ചിരുന്നു.

സന്ദീപ് ഇത് തുടര്‍ച്ചയായ രണ്ടാം സീസണിലാണ് ഫ്രാഞ്ചൈസിയ്ക്ക് വേണ്ടി കളിക്കുന്നത്. അതേ സമയം ജെയിംസ് ഫോക്നര്‍ ഹറിയെന്‍സ് ടീമിൽ നിന്ന് വിടവാങ്ങുകയാണ്. പരിക്ക് കാരണം കഴിഞ്ഞ രണ്ട് സീസണുകളിലായി 29 മത്സരങ്ങളിൽ 12 എണ്ണത്തിൽ മാത്രമാണ് ഫോക്നര്‍ ടീമിനായി കളിച്ചിട്ടുള്ളത്.

Previous articleലോക ചാമ്പ്യന്‍ഷിപ്പിൽ രവികുമാറും കളിക്കില്ല, ആവശ്യത്തിന് തയ്യാറെടുപ്പുകള്‍ നടത്തുവാനാകാത്തത് പിന്മാറ്റത്തിന് കാരണം
Next articleമാഞ്ചസ്റ്റർ സിറ്റി വിടും എന്ന് ഗ്വാർഡിയോള, ഏതെങ്കിലും രാജ്യത്തെ പരിശീലിപ്പിക്കാൻ ആഗ്രഹം