പെനാൾട്ടിയും ചുവപ്പ് കാർഡും രക്ഷ, ലിവർപൂളിന് രണ്ടാം ജയം

- Advertisement -

പ്രീമിയർ ലീഗിൽ ലിവർപൂളിന് രണ്ടാം മത്സരത്തിലും വിജയം. ലിവർപൂളിന്റെ ആക്രമണ ത്രയങ്ങൾ അവരുടെ സ്ഥിരം മികവിലേക്ക് ഉയരാതിരുന്ന മത്സരത്തിൽ റഫറിയുടെ രണ്ട് തീരുമാനങ്ങൾ ലിവർപൂളിനെ രക്ഷിച്ചു. എവേ ഗ്രൗണ്ടിൽ ക്രിസ്റ്റൽ പാലസിനെതിരെ ഇറങ്ങിയ ലിവർപൂൾ എതിരില്ലാത്ത രണ്ടു ഗോളിനാണ് വിജയിച്ചത്. ആദ്യ പകുതിയിൽ പിറന്ന പെനാൾട്ടിയിൽ നിന്നാണ് ലിവർപൂൾ ഗോൾ പിറന്നത്.

സലായെ വീഴ്ത്തിയതിന് ലഭിച്ച പെനാൾട്ടി മിൽനറാണ് ലക്ഷ്യത്തിൽ എത്തിച്ചത്. കളിയിൽ പലപ്പോഴും ക്രിസ്റ്റൽ പാലസായിരുന്നു മികച്ചു നിന്നത്. രണ്ടാം പകുതിയിൽ നിരവധി അവസരങ്ങളും ക്രിസ്റ്റൽ പാലസ് സൃഷ്ടിച്ചു. അതിനിടയിൽ ഒരു ചുവപ്പ് കാർഡ് ക്രിസ്റ്റൽ പാലസിന് വീണ്ടും വില്ലനായി. 75ആം മിനുട്ടിൽ വാൻ ബിസാകയാണ് സലായെ ഫൗൾ ചെയ്തതിന് ചുവപ്പ് കണ്ടത്.

10 പേരായിട്ടു വരെ പാലസ് ആക്രമിച്ച് കളിക്കുന്നത് നിർത്തിയില്ല. അത് 93ആം മിനുട്ടിൽ ലിവർപൂളിന്റെ കൗണ്ടറിൽ കലാശിച്ചു. ആ കൗണ്ടറിൽ നിന്ന് മാനെ ലിവർപൂളിന് രണ്ടാം ഗോളും നേടികൊടുത്തു.

Advertisement