U20 ലോകകപ്പ്; ഫ്രാൻസിനെ ഫ്രാൻസിൽ വീഴ്ത്തി സ്പെയിൻ ഫൈനലിൽ

- Advertisement -

അണ്ടർ 20 വനിതാ ലോകകപ്പിൽ സ്പെയിൻ ഫൈനലിലേക്ക് കടന്നു. സെമി ഫൈനലിൽ ആതിഥേയരായ ഫ്രാൻസിനെ തോൽപ്പിച്ചാണ് സ്പെയിൻ ഫൈനലിലേക്ക് കടന്നത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു സ്പെയിനിന്റെ വിജയം. രണ്ടാം പകുതിയിൽ ബാഴ്സലോണ താരമായ ഗുയിജാരോ ആണ് സ്പെയിനിന്റെ വിജയ ഗോൾ നേടിയത്.

ഗുയിജാരോ ആണ് ഈ ലോകകപ്പിലെ ടോപ്പ് സ്കോററും. ഇതുവരെ 6 ഗോളുകൾ താരം നേടി. ക്വാർട്ടറിൽ നൈജീരിയയെ ആയിരു‌നു സ്പെയിൻ തോൽപ്പിച്ചത്. ഫൈനലിൽ ജപ്പാനാകും സ്പെയിനിന്റെ എതിരാളികൾ.

Advertisement