അറ്റലാന്റയ്ക്ക് നാലു ഗോൾ ജയം, ഇറ്റലിയിൽ ഒന്നാമത്

- Advertisement -

ഇറ്റാലിയൻ ലീഗിന്റെ ആദ്യ വാരത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുക അറ്റലാന്റയാകും. ഇന്ന് മടന്ന മത്സരത്തിലെ മികച്ച വിജയമാണ് അറ്റലാന്റയെ ഒന്നാമത് എത്തിച്ചിരിക്കുന്നത്. ഫ്രോസിനോനിയെ നേരിട്ട അറ്റലാന്റ് എതിരില്ലാത്ത നാലു ഗോളുകൾക്ക് ഇന്ന് വിജയിച്ചു. അർജന്റീനൻ മിഡ്ഫീൽഡറായ അലയാൻഡ്രോ ഗോമസിന്റെ ഇരട്ട ഗോളുകളാണ് ടീമിന് ഇത്ര വലിയ വിജയം നൽകിയത്.

14, 90 മിനുട്ടുകളിൽ ആയിരുന്നു ഗോമസിന്റെ ഗോളുകൾ‌. 2 ഗോളിന് പിറകെ രണ്ട് അസിസ്റ്റും ഗോമസിന് തന്നെയാണ്. പസാലിച, ഹാറ്റെബോവർ എന്നിവരാണ് മറ്റു ഗോൾസ്കോറേഴ്സ്.

Advertisement