പോൾ പോഗ്ബ ആഴ്സണലിനെതിരെയും ചെൽസിക്ക് എതിരെയും ഉണ്ടാകില്ല

മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരം പോൾ പോഗ്ബയ്ക്ക് വീണ്ടും പരിക്ക്. ഇന്നലെ ലിവർപൂളിനെതിരായ മത്സരത്തിന്റെ ആദ്യ നിമിഷങ്ങളിൽ തന്നെ പോഗ്ബയ്ക്ക് പരിക്കേറ്റിരുന്നു. പോഗ്ബക്ക് കാഫ് ഇഞ്ച്വറി ആണെന്നും താരത്തിന് നിർണായക മത്സരങ്ങൾ നഷ്ടമാകും എന്നും യുണൈറ്റഡ് പരിശീലകൻ റാഗ്നിക്ക് പറഞ്ഞു. അടുത്ത മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആഴ്സണലിനെയും ചെൽസിയെയും ആണ് നേരിടേണ്ടത്.

ടോപ് 4 യോഗ്യതയിലെ അവസാന പ്രതീക്ഷകൾ കാക്കണം എങ്കിൽ ഈ രണ്ട് മത്സരങ്ങളും യുണൈറ്റഡിന് ജയിക്കേണ്ടതുണ്ട്. പോഗ്ബ മാത്രമല്ല ഫ്രെഡ്, ഷോ, കവാനി എന്ന് തുടങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡിൽ പല പ്രധാന താരങ്ങളും പരിക്കിന്റെ പിടിയിലാണ്.