ഹോളണ്ട് ഔട്ട്, ഫ്രാങ്ക് ഡിബോറും ഔട്ട്

യൂറോ കപ്പിൽ നോകൗട്ട് റൗണ്ടിൽ നാണം കെട്ട് പുറത്തായതോടെ ഹോളണ്ട് പരിശീലകൻ ഫ്രാങ്ക് ഡിബോറിനെ പുറത്താക്കാൻ നെതർലാന്റ്സ് ഫുട്‌ബോൾ അസോസിയേഷൻ തീരുമാനിച്ചു. ഗ്രൂപ്പ് സ്റ്റേജിൽ മികച്ച പ്രകടനം നടത്തിയെങ്കിലും റൌണ്ട് 16 മത്സരത്തിൽ ചെക്ക് റിപബ്ലിക്കിനോട് തീർത്തും മോശം പ്രകടനം നടത്തിയാണ് ഓറഞ്ച് പട പുറത്തായത്.!! ഇതോടെ അദ്ദേഹത്തിന്റെ സ്ഥാനം നഷ്ടപ്പെടും എന്ന് ഏറെക്കുറെ ഉറപ്പായിരുന്നു.

മത്സര ശേഷം തോൽവിയുടെ ഉത്തരവാദിത്തം അദ്ദേഹം ഏറ്റെടുത്തിരുന്നു. ഡച് ഫുട്‌ബോൾ അസോസിയേഷനും ഡിബോറും പിരിയാൻ സംയുക്തമായാണ് ധാരണയായത്. കേവലം ഒരു വർഷം പോലും തികകാതെയാണ് അദ്ദേഹം സ്ഥാനം ഒഴിയുന്നത്. ബാഴ്സ പരിശീലകനാകാൻ കൂമാൻ സ്ഥാനം ഒഴിഞ്ഞതോടെയാണ് മുൻ ഹോളണ്ട് ദേശീയ ടീം അംഗം കൂടിയായ ഡിബോർ സ്ഥാനം ഏറ്റെടുത്തത്.