പാട്രിക് വിയേരയെ ക്രിസ്റ്റൽ പാലസ് പുറത്താക്കി

Newsroom

18 മാസത്തെ ചുമതലയ്ക്ക് ശേഷം ക്രിസ്റ്റൽ പാലസ് മാനേജർ പാട്രിക് വിയേരയെ ക്ലബ് പുറത്താക്കി. ഈ സീസണിലെ പാലസിന്റെ ദയനീയ ഫോം ആണ് വിയേരയുടെ ജോലി പോകാൻ കാരണം. അവസാന 12 മത്സരങ്ങളിൽ വിയേരയുടെ പാലസ് വിജയിച്ചിട്ടുണ്ടായിരുന്നില്ല. 2022 ആദ്യ ദിവസം ബോൺമൗത്തിനെതിരായ ജയം ആയിരുന്നു വിയേരയുടെ കീഴിലെ അവരുടെ അവസാന വിജയം.

വിയേര 23 03 17 19 56 54 976

അടുത്തിടെ പാലസ് എഫ് എ കപ്പിൽ സതാംപ്ടണോട് തോറ്റ് പുറത്തായിരുന്നു. ഇപ്പോൾ അവർ റിലഗേഷൻ ഭീഷണിലുമാണ്. വിയേരയ്‌ക്കൊപ്പം ഒസിയാൻ റോബർട്ട്‌സ്, ക്രിസ്റ്റ്യൻ വിൽസൺ, സയ്ദ് ഐഗൗൺ എന്നിവരും ക്ലബ് വിട്ടതായി പാലസ് സ്ഥിരീകരിച്ചു. പുതിയ മാനേജർക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും പാസ് അറിയിച്ഛു.