ആഴ്‌സണലിന് ആശങ്ക സമ്മാനിച്ചു വീണ്ടും തോമസ് പാർട്ടിയുടെ പരിക്ക്

ആഴ്‌സണലിന് ആശങ്ക സമ്മാനിച്ചു തോമസ് പാർട്ടിയുടെ പരിക്ക്. ബ്രസീലിനു എതിരായ ഘാന ടീമിൽ ഉണ്ടായിരുന്നു എങ്കിലും അവസാന നിമിഷം താരത്തെ ദേശീയ ടീം പിൻവലിക്കുക ആയിരുന്നു. ഇതാണ് ആഴ്‌സണലിന് ആശങ്ക നൽകുന്നത്. എന്നാൽ മുൻകരുതൽ എന്ന നിലയിൽ ആണ് താരത്തെ പിൻവലിച്ചത് എന്നും സൂചനകൾ ഉണ്ട്.

അത്ലറ്റികോ മാഡ്രിഡിൽ ടീമിൽ എത്തിയത് മുതൽ വളരെയധികം സമയം പരിക്ക് കാരണം പുറത്ത് ഇരിക്കേണ്ടി വന്ന തോമസ് പാർട്ടിക്ക് ഈ സീസണിലും മാഞ്ചസ്റ്റർ യുണൈറ്റഡിനു എതിരായ നിർണായക മത്സരം അടക്കം നഷ്ടമായിരുന്നു. അടുത്ത മത്സരത്തിൽ നോർത്ത് ലണ്ടൻ ഡാർബിയിൽ ടോട്ടൻഹാം ഹോട്സ്പറിനെ നേരിടുന്ന ആഴ്‌സണലിന് തോമസ് പാർട്ടി കളിച്ചില്ലെങ്കിൽ അത് വലിയ തിരിച്ചടി ആവും നൽകുക.