ഡാനിയേൽ സാംസിന്റെ ഓഫ് കട്ടറുകള്‍ പ്രതീക്ഷിച്ചാണ് ദിനേശ് കാര്‍ത്തിക്കിനെ ഇറക്കിയത് – രോഹിത് ശര്‍മ്മ

മത്സരം അവസാന ഓവറിലേക്ക് കടക്കുന്ന ഘട്ടത്തിൽ ഹാര്‍ദ്ദിക് പാണ്ഡ്യയെ നഷ്ടമായ ഇന്ത്യ ഋഷഭ് പന്തിന് പകരം ദിനേശ് കാര്‍ത്തിക്കിനെ ഇറക്കിയതിന് കാരണം വ്യക്തമാക്കി രോഹിത് ശര്‍മ്മ. ഋഷഭ് പന്തിനെ ഇറക്കണമെന്ന ആലോചന ശക്തമായി തന്നെയുണ്ടായിരുന്നുവെങ്കിലും ഡാനിയേൽ സാംസ് ഓഫ് കട്ടറുകള്‍ എറിയുവാന്‍ സാധ്യതയുണ്ടെന്നതിനാൽ തന്നെ ദിനേശ് കാര്‍ത്തിക്കിനെ ഇറക്കുവാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് രോഹിത് വ്യക്തമാക്കി.

ദിനേശ് കാര്‍ത്തിക്കിന് ബാറ്റിംഗ് അവസരം കിട്ടിയിട്ട് കുറച്ചധികം കാലമായി എന്നത് സത്യമാണെന്നും എന്നാൽ താരം ടീമിനായി ചെയ്ത് കൊണ്ടിരിക്കുന്ന ഫിനിഷിംഗ് റോള്‍ ഭംഗിയായി തീര്‍ത്ത് വിജയം ഉറപ്പാക്കിയെന്നും രോഹിത് സൂചിപ്പിച്ചു.