പാകിസ്താന്റെ ടി20 റെക്കോർഡിനൊപ്പം ഇന്ത്യ, അടുത്ത മത്സരം ജയിച്ചാൽ പുതിയ റെക്കോർഡ്

ഇന്നലെ നാഗ്പൂരിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ നേടിയ ആറ് വിക്കറ്റ് വിജയത്തിലൂടെ ഇന്ത്യ ഒരു റെക്കോർഡിനൊപ്പം എത്തി. ഒരു വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ ടി20 വിജയങ്ങൾ നേടിയ പാക്കിസ്ഥാന്റെ റെക്കോർഡിനൊപ്പം ആൺ ഇന്ത്യ എത്തിയത്.

ബാബർ അസമും പാകിസ്താനും 2021ൽ 20 വിജയങ്ങൾ നേടിയിരുന്നു. ഇന്ത്യ ഇന്നത്തെ ജയത്തോടെ 2022ൽ 20 വിജയങ്ങൾ നേടി. ഇനിയും മാസങ്ങൾ ഏറെ ഉള്ളതിനാൽ ഇന്ത്യ പാകിസ്താന്റെ റെക്കോർഡ് മറികടക്കും എന്ന് ഉറപ്പായി. ഞായറാഴ്ച ഓസ്‌ട്രേലിയയെ മൂന്നാം ടി20യിൽ തോൽപ്പിച്ചാൽ തന്നെ ഇന്ത്യക്ക് ഈ റെക്കോർഡ് സ്വന്തമാകും.