സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ന്യൂകാസിൽ യുണൈറ്റഡിനെതിരെ ചെൽസി 2-1 ന് സുപ്രധാന വിജയം നേടി, പ്രീമിയർ ലീഗ് സ്റ്റാൻഡിംഗിൽ അവരുടെ മുന്നേറ്റം തുടർന്നു. ഇന്ന് 18-ാം മിനിറ്റിൽ നിക്കോളാസ് ജാക്‌സൺ ചെൽസിയുടെ സ്‌കോറിങ്ങിന് തുടക്കമിട്ടു. പെഡ്രോ നെറ്റോയുടെ സമയബന്ധിതമായ ഒരു ലോ ക്രോസ് ശാന്തമായി പരിവർത്തനം ചെയ്താണ് ജാക്സണ് ചെൽസിയെ മുന്നിൽ എത്തിച്ചത് . ജാക്സൻ്റെ ഗോൾ സീസണിലെ ആറാം ഗോളായി ഇത്.
32-ാം മിനിറ്റിൽ അലക്സാണ്ടർ ഇസക്കിലൂടെ ന്യൂകാസിൽ തിരിച്ചടിച്ചു, ടിനോ ലിവ്‌റാമെൻ്റോയും ലൂയിസ് ഹാളും ഉൾപ്പെട്ട ഗംഭീരമായ ഒരു സീക്വൻസിനുശേഷം ഒരു ക്ലോസ്-റേഞ്ച് ഫിനിഷിലൂടെ ആയിരുന്നു ഇസാകിന്റെ ഗോൾ. ഈ സീസണിലെ പ്രീമിയർ ലീഗിലെ ഇസക്കിൻ്റെ രണ്ടാമത്തെ ഗോളായിരുന്നു ഇത്.
രണ്ടാം പകുതി തുടങ്ങി രണ്ട് മിനിറ്റിനുള്ളിൽ കോൾ പാമർ ചെൽസിയുടെ ലീഡ് തിരിച്ചുപിടിച്ചതോടെ ചെക്സി മൂന്ന് പോയിന്റ് ഉറപ്പിച്ചു. റോമിയോ ലാവിയയുടെ അസിസ്റ്റിൽ നിന്നായിരുന്നു പാമർ ഗോൾ. സീസണിലെ തൻ്റെ ഏഴാം ഗോളാണ് പാമർ ഇന്ന് നേടിയത്.
ഒമ്പത് മത്സരങ്ങളിൽ നിന്ന് 17 പോയിൻ്റുമായി ചെൽസി ഇപ്പോൾ നാലാം സ്ഥാനത്ത് നിൽക്കുകയാണ്.