ചെൽസി യുവ താരം ഇനി ബ്രിസ്റ്റൽ സിറ്റിയിൽ

na

Download the Fanport app now!
Appstore Badge
Google Play Badge 1

ചെൽസി യുവ താരം കെസി പാൽമർ ഇനി ബ്രിസ്റ്റൽ സിറ്റിക്ക് സ്വന്തം. നാല് വർഷത്തെ കരാറിലാണ് താരം ചെൽസിയിൽ നിന്ന് ബ്രിസ്റ്റൽ സിറ്റിയിൽ എത്തുന്നത്. 22 വയസുകാരനായ താരം ചെൽസി അക്കാദമി വഴിയാണ് വളർന്ന് വന്നത്. കഴിഞ്ഞ സീസണിന്റെ രണ്ടാം പകുതിയിൽ താരം ലോണിൽ ബ്രിസ്റ്റൽ സിറ്റിക്ക് വേണ്ടി കളിച്ചിട്ടുണ്ട്.

അറ്റാക്കിങ് മൂഡ്ഫീല്ഡറായ താരം മുൻപ് ഹഡേയ്സ് ഫീൽഡ്, ബ്ലാക്ബേൺ ടീമുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. ചെൽസി യൂത്ത് ടീമിൽ അംഗമായിരുന്ന താരം എഫ് എ യൂത്ത് കപ്പ്, യുവേഫ യൂത്ത് കപ്പ് എന്നീ കിരീടങ്ങൾ സ്വന്തമാക്കിയ താരമാണ്. യൂത്ത് തലത്തിൽ ഇംഗ്ലണ്ട് ടീമിലും താരം കളിച്ചിട്ടുണ്ട്.