ഒടുവിൽ സാഹയില്ലാതെ പാലസ് ഒരു കളി ജയിച്ചു

അപൂർവ്വ ജയം സ്വന്തമാക്കി ക്രിസ്റ്റൽ പാലസ്. സൂപ്പർ താരം വിൽഫ്രഡ് സാഹ ഇല്ലാതെ പാലസ് ഒരു ജയം സ്വന്തമാക്കി. ലെസ്റ്റർ സിറ്റിയെ ഒരു ഗോളിന് മറികടന്നാണ് പാലസ് അപൂർവ്വ ജയം സ്വന്തം പേരിൽ കുറിച്ചത്. 2 വർഷങ്ങൾക്ക് ശേഷമാണ് സാഹ ഇല്ലാത്ത പാലസ് ഒരു ലീഗ് ജയം നേടുന്നത്.

ക്യാപ്റ്റൻ മിലിവോജവിക് നേടിയ ഏക ഗോളാണ് മത്സര ഫലത്തിൽ നിർണായകമായത്. മത്സരത്തിന്റെ 39 ആം മിനുട്ടിലാണ് പാലസ് ക്യാപ്റ്റൻ ഗോൾ നേടിയത്. ബോക്സിന് പുറത്ത് നിന്ന് ലോങ് ഷോട്ടിലൂടെ താരം ലെസ്റ്റർ ഗോളി കാസ്പർ സ്‌മൈക്കലിനെ കീഴടക്കുകയായിരുന്നു. ആദ്യ പകുതിയിൽ നേരത്തെ വാർഡിയിലൂടെ ലെസ്റ്റർ വല കുലുക്കിയെങ്കിലും റഫറി ഗോൾ അനുവദിച്ചിരുന്നില്ല. പാലസ് ഗോളിയെ വാർഡി ഫൗൾ ചെയ്തതായിരുന്നു കാരണം.

ജയത്തോടെ 15 പോയിന്റുള്ള പാലസ് ലീഗിൽ 15 ആം സ്ഥാനത്താണ്. 22 പോയിന്റുള്ള ലെസ്റ്റർ 11 ആം സ്ഥാനത്തും.