പോലീസ് അന്വേഷണം, ഓസിലും കൊലാസിനാചും ന്യൂകാസിലിനെതിരെ കളിക്കില്ല!!

- Advertisement -

ആഴ്സണൽ താരങ്ങളായ ഓസിലിനും കൊലാസനിചും ആഴ്സണലിന്റെ ആദ്യ പ്രീമിയർ ലീഗ് മത്സരത്തിൽ കളിക്കാൻ ആവില്ല. കഴിഞ്ഞ ആഴ്ച ഇരുതാരങ്ങൾക്കും എതിരെ കവർച്ചാ ശ്രമം നടന്നിരുന്നു. ഇതിന്റെ പോലീസ് അന്വേഷണവുമായി സഹകരിക്കേണ്ടത് ഉള്ളതിനാലാണ് കളിക്കൻ ആവാത്തത്. പോലീശ് ഇരുവരെയും കളിപ്പിക്കരുത് എന്ന് ക്ലബിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അത് ക്ലബ് അംഗീകരിക്കുകയും ചെയ്തു.

കഴിഞ്ഞ ആഴ്ച നോർത്ത് ലണ്ടണിൽ വെച്ച് ആയിരുന്നു കയ്യിൽ കത്തിയുമായി രണ്ട് കവർച്ചക്കാർ ആഴ്സണൽ താരങ്ങൾക്ക് എതിരെ തിരിഞ്ഞത്. മുഖം മറച്ചെത്തിയ സംഘം കത്തിയുമായി തിരിഞ്ഞപ്പോൾ അവരോട് പൊരുതി കൊലാസിനാച് അവരെ ഓടിക്കുകയായിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്ന ഓസിലിനെയും കുടുംബത്തെയും കൊലാസിനിചിന്റെ ധൈര്യമായിരുന്നു രക്ഷിച്ചത്.

Advertisement