ഇക്കാർഡിയുടെ ജേഴ്സി ഇനി ലുകാകുവിന്!!

- Advertisement -

ഇന്റർ മിലാനിൽ ഇക്കാർഡിക്ക് വീണ്ടും തിരിച്ചടി. ഇക്കാർഡി ഇത്രകാലം അണിഞ്ഞിരുന്ന 9ആം നമ്പർ ജേഴ്സി താരത്തിൽ നിന്ന് ഇന്റർ മിലാൻ എടുത്തു കളഞ്ഞു. ഇനി ആ ജേഴ്സി അണിയുക ഇന്റർ മിലാന്റെ പുതിയ സൈനിംഗ് ആയ റൊമേലു ലുകാകു ആയിരിക്കും.‌ കഴിഞ്ഞ ദിവസം 80 മില്യൺ നൽകിയാണ് ലുകാകുവിനെ ഇന്റർ മിലാൻ സ്വന്തമാക്കിയത്.

ഇക്കാർഡിയുടെ ജേഴ്സി അണിയുന്നതിന് ഒപ്പം ഇക്കാർഡി അടിച്ചു കൂട്ടിയതു പോലെ ഗോളടിക്കേണ്ട ചുമതലയും ഇനി ലുകാകുവിനാകും. മാഞ്ചസ്റ്റർ യുണൈറ്റഡിലും ലുകാകു അണിഞ്ഞിരുന്നത് 9ആം നമ്പർ തന്നെ ആയിരുന്നു.

Advertisement