ഹകീം സിയെച് അയാക്സ് വിടില്ല, പുതിയ കരാർ ഒപ്പുവെച്ചു

- Advertisement -

അയാക്സിന്റെ അറ്റാക്കിംഗ് മിഡ്ഫീൽഡർ ഹകീം സിയെച് ക്ലബ് വിടില്ല എന്ന് ഉറപ്പായി. നിരവധി യൂറോപ്യൻ ക്ലബുകൾ താരത്തിനായി രംഗത്ത് എത്തിയിരുന്നു എങ്കിലും താരം അയാക്സിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. 2022 വരെ ഉള്ള കരാറിലാണ് സിയെച് ഒപ്പുവെച്ചത്. കഴിഞ്ഞ സീസണിൽ അയാക്സിനായി നടത്തിയ മികച്ച പ്രകടനമാണ് മൊറോക്കോ താരം കാഴ്ചവെച്ചത്.

കഴിഞ്ഞ സീസണിൽ അയാക്സിനായി ലീഗിൽ 16 ഗോളുകളും 17 അസിസ്റ്റും സിയെച് സ്വന്തമാക്കിയിരുന്നു. അയാക്സ് ഡച്ച് ലീഗും ഡച്ച് കപ്പും നേടുന്നതിൽ പ്രധാന പങ്ക് തന്നെ വഹിച്ചു. ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിലും അയാക്സ് കഴിഞ്ഞ തവണ എത്തിയിരുന്നു. ഇതുവരെ 130 മത്സരങ്ങൾ അയാക്സിനായി കളിച്ച സിയെച് ഗോളും അസിസ്റ്റുമായി 100ൽ അധികം ഗോളുകളുടെ ഭാഗമായിട്ടുണ്ട്.

Advertisement