മോശം ഫോമിൽ തുടരുന്നതിനിടയിലും പ്രീമിയർ ലീഗിൽ മികച്ച ഒരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ആഴ്‌സണൽ താരം മെസൂത് ഓസിൽ. മറ്റുള്ളവർക്ക് ഗോളടിക്കാൻ വേണ്ടി അസിസ്റ്റ് നൽകുന്നതിലും ഗോളവസരങ്ങൾ ഒരുക്കുന്നതിലും പ്രസിദ്ധനായ മെസൂത് ഓസിൽ പ്രീമിയർ ലീഗിൽ 500 ഗോളവസരങ്ങൾ ഒരുക്കിയിരിക്കുകയാണ്. ഇന്നലെ നടന്ന കാർഡിഫ് സിറ്റിക്കെതിരെയാ മത്സരത്തിനിടെയാണ് മെസൂത് ഓസിൽ ഈ നേട്ടം പിന്നിട്ടത്.
2013 സെപ്റ്റംബറിൽ ആണ് ഓസിൽ പ്രീമിയർ ലീഗിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്നിങ്ങോട്ട് ഈ കാലയളവിൽ ടോട്ടൻഹാം താരം ക്രിസ്റ്റ്യൻ എറിക്‌സൺ മാത്രമേ ഓസിലിനേക്കാൾ കൂടുതൽ (510) ഗോളവസങ്ങൾ ഒരുക്കിയത്. 155 മത്സരങ്ങളിൽ നിന്നുമാണ് ഓസിൽ 500 ഗോളവസരങ്ങൾ ഉണ്ടാക്കിയത്. എന്നാൽ 192 മത്സരങ്ങളിൽ നിന്നുമാണ് എറിക്‌സൺ 510ൽ എത്തിയത്.