പകരക്കാരന്‍ ബാറ്റിംഗ് കോച്ചിനെ ഓസ്ട്രേലിയയിലേക്ക് വരുത്തി ശ്രീലങ്ക

ശ്രീലങ്കയുടെ എ ടീമിന്റെ കോച്ച് അവിഷ്ക ഗുണവര്‍ദ്ധനേയെ ദേശീയ ടീമിന്റെ ബാറ്റിംഗ് കോച്ചായി പ്രഖ്യാപിച്ച് ശ്രീലങ്കന്‍ ബോര്‍ഡ്. നിലവിലെ ബാറ്റിംഗ് കോച്ച് ജോണ്‍ ലൂയിസ് വ്യക്തിപരമായ കാരണങ്ങളാല്‍ നാട്ടിലേക്ക് പോയതിനാലാണ് ഈ മാറ്റം. പകരക്കാരന്റെ ചുമതല താത്കാലികമാണെന്നാണ് അറിയുന്നത്. ഇന്ന് തന്നെ ഓസ്ട്രേലിയയിലേക്ക് പറക്കുന്ന അവിഷ്ക രണ്ടാം ടെസ്റ്റിന്റെ അവസാനം വരെ ടീമിനൊപ്പം തുടരും.

ഇതിനിടെ ജോണ്‍ ലൂയിസ് ടീമിനൊപ്പം മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.