റയൽ മാഡ്രിഡ് യുവ സ്‌ട്രൈക്കർ ഇനി ഇറ്റാലിയൻ ലീഗിൽ

- Advertisement -

റയൽ മാഡ്രിഡിന്റെ യുവ സ്‌ട്രൈക്കർ ക്രിസ്റ്റോ ഗോൺസാലസ് ഇനി സീരി എ ക്ലബ്ബായ ഉഡിനെസെയിൽ. 21 വയസുകാരനായ താരം 5 വർഷത്തെ കരാറാണ് ഒപ്പിട്ടിരിക്കുന്നത്. താരത്തിന്റെ വിൽപന കരാറിൽ ബൈ ബാക്ക് ക്ളോസും സെൽ ഓണ് ക്ളോസും റയൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 1.5 മില്യൺ യൂറോ നൽകിയാണ് ഇറ്റാലിയൻ ക്ലബ്ബ് താരത്തെ സ്വന്തമാക്കിയത്.

കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിന്റെ റിസർവ് ടീമിനായി 21 ഗോളുകൾ നേടിയ താരമാണ് ഗോൺസാലസ്. താരത്തിന്റെ സീനിയർ ടീമിലെ ആദ്യ ഗോൾ കോപ്പ ഡെൽ റേയിൽ മെലിലക്ക് എതിരെയാണ് നേടിയത്.

Advertisement