പ്രീമിയർ ലീഗിൽ നടന്ന അവസാന കൊറോണ വൈറസ് ടെസ്റ്റിൽ ഒരാൾക്ക് കൂടി വൈറസ് ബാധ ഉള്ളതായി തെളിഞ്ഞു. ഇതുവരെ നടന്നതിൽ വെച്ച് ഏറ്റവും വിപുലമായ കൊറോണ വൈറസ് ടെസ്റ്റിലാണ് ഒരാൾക്ക് കൂടി വൈറസ് ബാധ ഉണ്ടെന്ന സ്ഥിരീകരണം വന്നത്. ജൂൺ 22 മുതൽ ജൂൺ 28 വരെ പ്രീമിയർ ലീഗ് താരങ്ങളുടെയും സപ്പോർട്ടിങ് സ്റ്റാഫിന്റേയും 2250 ടെസ്റ്റുകളാണ് പ്രീമിയർ ലീഗ് നടത്തിയത്.
ഇതിൽ നിന്നാണ് ഒരാൾക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. എന്നാൽ അത് ഏതു ടീമിൽ പെട്ട ആളാണെന്ന് പ്രീമിയർ ലീഗ് വ്യക്തമാക്കിയിട്ടില്ല. കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ട താരമോ സപ്പോർട്ടിങ് സ്റ്റാഫോ ഒരു ആഴ്ച ഐസൊലേഷനിൽ ഇരിക്കുമെന്നും പ്രീമിയർ ലീഗ് വ്യക്തമാക്കിയിട്ടുണ്ട്. പ്രീമിയർ ലീഗിൽ ഇതുവരെ 14,307 കൊറോണ വൈറസ് റെസ്റ്റുകളാണ് നടത്തിയിട്ടുള്ളത്. ഇതിൽ 19 പേർക്കാണ് ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.