തോൽവി തുടർകഥ, വലൻസിയ പരിശീലകൻ പുറത്ത്

- Advertisement -

തുടർച്ചയായ തോൽവികൾക്ക് പിന്നാലെ പരിശീലകനെ പുറത്താക്കി വലൻസിയ. വലൻസിയ പരിശീലകനായ ആൽബർട്ട് സെലാഡസിനെയാണ് തുടർച്ചയായ തോൽവികൾക്ക് പിന്നാലെ പുറത്താക്കിയത്. കഴിഞ്ഞ 13 മത്സരങ്ങളിൽ നിന്ന് വെറും 2 മത്സരങ്ങൾ മാത്രമാണ് വലൻസിയ ജയിച്ചത്. തുടർച്ചയായ പരാജയങ്ങൾ വലൻസിയയുടെ യൂറോപ്പ ലീഗ് പ്രതീക്ഷകൾക്ക് പോലും മങ്ങലേറ്റിരുന്നു.

കഴിഞ്ഞ ദിവസം വിയ്യാറയലിനോട് തോറ്റതോടെയാണ് പരിശീലകനെ പുറത്താക്കാനുള്ള തീരുമാനത്തിൽ വലൻസിയ എത്തിയത്. നേരത്തെ പരിശീലകനായിരുന്ന മർസെലിഞ്ഞോ ഗാർസിയയെ പുറത്താക്കിയതിന് പിന്നാലെയാണ് ആൽബർട്ട് സെലാഡസിനെ പരിശീലകനായി നിയമിച്ചത്. തുടക്കത്തിൽ ലീഗിലും ചാമ്പ്യൻസ് ലീഗിലും മികച്ച വിജയങ്ങൾ നേടാൻ വലൻസിയക്ക് കഴിഞ്ഞെങ്കിലും തുടർന്ന് മികച്ച പ്രകടനം പുറത്തെടുക്കാൻ വലൻസിയക്കായിരുന്നില്ല.

Advertisement