ഇന്ത്യൻ വംശജൻ സർപ്രീത് സിംഗ് ഇനി ബയേണിൽ

ഇന്ത്യൻ വംശജൻ സർപ്രീത് സിംഗ് ഇനി ബയേണിന്റെ സ്വന്തം. ന്യൂസിലാന്റ് ക്ലബ്ബായ വില്ലിങ്ടൻ ഫീനിക്സിൽ നിന്നാണ് താരം ജർമ്മനിയിലേക്ക് മാറുന്നത്. ന്യൂസിലാന്റ് അണ്ടർ 20 ടീമിന് വേണ്ടി ലോകകപ്പിൽ നടത്തിയ മികച്ച പ്രകടനത്തോടെയാണ് താരത്തിന് രാജ്യാന്തര ശ്രദ്ധ ലഭിക്കുന്നത്.

20 വയസുകാരനായ സിംഗ്‌ 3 വർഷത്തെ കരാറാണ് ജർമ്മൻ ചാംപ്യന്മാർക്കായി ഒപ്പ് വച്ചിരിക്കുന്നത്. അറ്റാക്കിങ് മിഡ്ഫീൽഡറായ താരം ബയേണിനൊപ്പം കളിക്കുന്ന ആദ്യ ന്യൂസിലാന്റ് താരമാണ്. നിലവിൽ ജർമ്മൻ മൂന്നാം ഡിവിഷനിൽ കളിക്കുന്ന ബയേണിന്റെ രണ്ടാം ടീമിന് വേണ്ടിയാണ് താരം ബൂട്ട് കെട്ടുക. വെല്ലിങ്ടനായി 40 മത്സരങ്ങൾ കളിച്ച താരം 9 ഗോളുകളും 8 അസിസ്റ്റുകളും ക്ലബ്ബിനായി നേടിയിട്ടുണ്ട്.

Previous articleആഴ്സണലിന്റെ പുതിയ ജേഴ്സി അഡിഡാസ് പുറത്തിറക്കി
Next articleസോൾഷ്യാറിന് മാഞ്ചസ്റ്ററിൽ വലിയ പ്ലാനുകൾ ഉണ്ടെന്ന് ബിസാക