“എനിക്കുമേൽ സമ്മർദ്ദം ഉണ്ട്, എന്നാൽ സ്വയം വിശ്വാസവും ഉണ്ട്” – ഒലെ

20211019 184239

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സമീപകാലത്തെ ഫലങ്ങൾ തന്റെ മേൽ സമ്മർദ്ദം ഉയർത്തിയിട്ടുണ്ട് എന്ന് ഒലെ ഗണ്ണാർ സോൾഷ്യാർ സമ്മതിച്ചു. അവസാന അഞ്ചു മത്സരങ്ങളിൽ ആകെ ഒരു ജയം മാത്രം ഉള്ള യുണൈറ്റഡ് ഇപ്പോൾ ആരാധകർക്ക് വലിയ നിരാശ മാത്രമാണ് നൽകുന്നത്. താൻ എപ്പോഴും ക്ലബ് മാനേജ്മെന്റുമായി സംസാരിക്കുന്നുണ്ട് എന്നും തനിക്കുമേൽ വലിയ സമ്മർദ്ദം ഉണ്ട് എന്നും ഒലെ പറഞ്ഞു. എന്നാൽ ക്ലബ് തന്നിൽ വിശ്വസിക്കുന്ന കാലത്തോളം താൻ തുടരും. അദ്ദേഹം പറഞ്ഞു.

തനിക്ക് കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നോട്ട് തന്നെയാണ് വന്നത്. ആദ്യം ആറാം സ്ഥാനം പിന്നെ മൂന്നാം സ്ഥാനം കഴിഞ്ഞ സീസണിൽ രണ്ടാം സ്ഥാനം. ഇത് പുരോഗമനം ആണ് കാണിക്കുന്നത്. വലിയ താരങ്ങൾ വന്നത് ടീമിനെ ശക്തമാക്കിയിട്ടുണ്ട്. ഒലെ പറഞ്ഞു. തനിക്ക് സ്വയം വിശ്വാസം ഉണ്ട് എന്നും അതുകൊണ്ട് തന്നെ തന്റേതായ രീതിയിൽ ടീമിനെ മുന്നോട്ടേക്ക് കൊണ്ട് വരാൻ ആകും എന്നും ഒലെ പറഞ്ഞു.

Previous articleവലിയ കളികൾ വേണ്ട, ന്യൂകാസിലിനെ പിടിച്ചുകെട്ടാനുള്ള നീക്കവുമായി പ്രീമിയർ ലീഗിലെ മറ്റു ക്ലബുകൾ
Next articleപവര്‍പ്ലേയിൽ കളി കൈവിട്ട് പാപുവ ന്യു ഗിനി, സ്കോട്‍ലാന്‍ഡിനോട് 17 റൺസ് തോല്‍വി