സോൾഷ്യറിന് ക്ലബിൽ വേണ്ടത്ര സമയം നൽകണം എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അവസാന ലീഗ് കിരീടത്തിലെ ഹീറോ ആയിരുന്ന വാൻ പേഴ്സി. സർ അലക്സ് ഫെർഗൂസണ് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് വിഷമിക്കാൻ കാരണം ക്ലബിന് ഒരു ഫിലോസഫിയോ ലക്ഷ്യമോ ഇല്ലാത്തത് കൊണ്ടായിരുന്നു എന്ന് വാൻ പേഴ്സി പറഞ്ഞു.
ഒരിക്കലും പരിശീലകർക്ക് വേണ്ടുന്മ താരങ്ങളെ ആയിരുന്നില്ല യുണൈറ്റഡ് വാങ്ങിയിരുന്നത്. പകരം മാർക്കറ്റിംഗ് മൂല്യം നോക്കി പോഗ്ബ, സാഞ്ചേസ് പോലുള്ള താരങ്ങൾക്ക് പിറകെ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ്. അത് അവർക്ക് വലിയ തിരിച്ചടിയാവുകയും ചെയ്തു. ഇപ്പോൾ സോൾഷ്യാർ അദ്ദേഹത്തിന് വേണ്ടുന്ന താരങ്ങളെയാണ് വാങ്ങുന്നത്. സ്വന്തമായി ഒരു ശൈലി ഉണ്ടാക്കുകയാണ് അദ്ദേഹം. അതുകൊണ്ട് തന്നെ സോൾഷ്യാറിന് വേണ്ട സമയം നൽകണം എന്നും വാൻ പേഴ്സി പറഞ്ഞു.
ഇപ്പോൾ ലിവർപൂളും മാഞ്ചസ്റ്റർ സിറ്റിയും യുണൈറ്റഡിനേക്കാൽ രണ്ടു ചുവട് മുന്നിൽ ആണെന്നും. എന്നാൽ അത് അവരുടെ ഒരുക്കങ്ങൾ കൊണ്ടാണെന്നും വാൻ പേഴ്സി കൂട്ടിച്ചേർത്തു.