സീസണിൽ ക്രിക്കറ്റ് നടന്നില്ലെങ്കിൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന് കനത്ത നഷ്ട്ടം

Photo: Twitter/@Reuters

ഈ സീസണിൽ ഇംഗ്ലണ്ടിന്റെ ക്രിക്കറ്റ് മത്സരങ്ങൾ നടന്നില്ലെങ്കിൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന് വമ്പൻ സാമ്പത്തിക നഷ്ട്ടം ഉണ്ടാവുമെന്ന് ഇ.സി.ബി സി.ഇ.ഓ ടോം ഹാരിസൺ. കൊറോണ വൈറസ് ബാധ മൂലം മത്സരങ്ങൾ നടന്നില്ലെങ്കിൽ ഇ.സി.ബിക്ക് 300 മില്യൺ പൗണ്ട് നഷ്ട്ടം ഉണ്ടാവുമെന്ന് ടോം ഹാരിസൺ പറഞ്ഞു. അതെ സമയം കൊറോണ വൈറസ് ബാധയെ തുടർന്നുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിനായി 61 മില്യൺ പൗണ്ടിന്റെ പാക്കജ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇംഗ്ലണ്ടിന്റെ കേന്ദ്ര കരാർ ഉള്ള താരങ്ങളുടെ ശമ്പളം 20 ശതമാനം കുറക്കാനുള്ള ശ്രമവും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് നടത്തുന്നുണ്ട്. ഏപ്രിൽ – മെയ് മാസങ്ങളിലെ ശമ്പളം കുറക്കാനാണ് ഇ.സി.ബി താരങ്ങളോട് ആവശ്യപ്പെടുന്നത്. എന്നാൽ താരങ്ങൾ അതിനോട് അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കി. സി.ഇ.ഓ ടോം ഹാരിസൺ അടക്കം ഇ.സി.ബിയുടെ തൊഴിലാളികൾ 25 ശതമാനം ശമ്പളം കുറക്കാൻ സമ്മതിച്ചിട്ടുണ്ട്.

Previous articleസോൾഷ്യാറിന് വേണ്ട സമയം നൽകണം എന്ന് വാൻ പേഴ്സി
Next articleപികെയുടെ ക്ലബിലെ താരങ്ങളുടെ ശമ്പളം 45 ശതമാനം കുറച്ചു