ബുണ്ടസ് ലീഗയിലെ ടോപ്പ് സ്കോററായി യോവിച്ച്, ഹാന്നോവറിനെ പരാജയപ്പെടുത്തി ഫ്രാങ്ക്ഫർട്ട്

ബുണ്ടസ് ലീഗയിൽ മികച്ച ഫോമിലുള്ള ഫ്രാങ്ക്ഫർട്ട് വിജയക്കുതിപ്പ് തുടരുന്നു. എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ഹാന്നോവാറിനെയാണ് ഫ്രാങ്ക്ഫർട്ട് പരാജയപ്പെടുത്തിയത്. എയിൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിന് വേണ്ടി ജർമ്മൻ കപ്പ് ഹീറോ ആന്റെ റെബിച്ചും ലൂക്ക യോവിച്ചും ഫിലിപ് കോസ്റ്റിക്കും ഗോളടിച്ചു. ഇന്നത്തെ ഗോൾ യോവിച്ചിനെ ബുണ്ടസ് ലീഗയിലെ ടോപ്പ് സ്കോററാക്കി.

പതിനഞ്ചു ഗോളുകളാണ് ഈ സീസണിൽ യോവിച്ച് നേടിയത്. ബയേൺ മ്യൂണിക്കിന്റെ റോബർട്ട് ലെവൻഡോസ്‌കിയാണ് രണ്ടാം സ്ഥാനത്തുള്ളത്. ആൻറെ റെബീച്ചിന്റെ ഈ സീസണിലെ എട്ടാം ഗോൾ ആണിന്നത്തേത്. ഇന്നത്തെ ജയത്തോടു കൂടി ലീഗിൽ ആറാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ഫ്രാങ്ക്ഫർട്ട്.

Previous articleടി20യിൽ വിക്കറ്റ് വേട്ടയിൽ അർദ്ധ സെഞ്ച്വറി തികച്ച് ജസ്പ്രീത് ബുംറ
Next articleപ്രീമിയർ ലീഗിൽ പുതിയൊരു റെക്കോർഡിട്ട് ഒലെ ഗണ്ണാർ സോൾഷ്യാർ