“ആരാധകരോടും ക്ലബിനോടും മാപ്പ്” – ഒലെ

- Advertisement -

എവർട്ടണെതിരായ ദയനീയ പരാജയത്തിനു ശേഷം പ്രതികരണവുമായി സോൾഷ്യാർ രംഗത്ത്. ഇന്ന് പ്രീമിയർ ലീഗിൽ എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെട്ടത്. മത്സരശേഷം ഒലെ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരോട് ഗ്രൗണ്ടിൽ വെച്ച് തന്നെ മാപ്പപേക്ഷ നടത്തിയിരുന്നു. മത്സരത്തിനു ശേഷം നടന്ന പത്ര സമ്മേളനത്തിലും ആരാധകരോട് ഒലെ മാപ്പു പറഞ്ഞു‌.

കൈകൾ കൂപ്പി മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരോട് മാപ്പു പറയുന്നു എന്നാണ് ഒലെ പറഞ്ഞത്. ഇന്നത്തെ പ്രകടനം ക്ലബിനു തന്നെ അപമാനമാണ്. ഇന്ന് ആരാധകർ അല്ലാതെ ആരും ഈ ക്ലബിനെ പ്രതിനിധീകരിക്കാൻ അർഹരല്ല എന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ പറഞ്ഞു. ഇന്ന് എവർട്ടണായിരുന്നു മികച്ച ടീം. ആദ്യ വിസിൽ മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ദയനീയമായിരുന്നു എന്നും ഒലെ പറഞ്ഞു.

ഈ താരങ്ങളിൽ പലരും ഈ ക്ലബിനായി കളിക്കാൻ അവകാശമുള്ളവരല്ല എന്നും ഒലെ പറഞ്ഞു.

Advertisement