ജൂനിയർ ദേശീയ ഫുട്ബോൾ; കേരളത്തിന് വൻ വിജയത്തോടെ തുടക്കം

- Advertisement -

ദേശീയ വനിതാ ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വിജയ തുടക്കം. ഇന്ന് ആന്ധ്രാപ്രദേഡിനെ നേരിട്ട കേരളം എതിരില്ലാത്ത ആറു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. മാളവികയുടെ ഗംഭീര പ്രകടനമാണ് കേരളത്തിന് ഇത്ര വലിയ വിജയം സമ്മാനിച്ചത്. നാലു ഗോളുകളാണ് മാളവിക ഇന്ന് സ്കോർ ചെയ്തത്. 2, 7, 36, 69 മിനുട്ടുകളിൽ ആയിരുന്നു മാളവികയുടെ ഗോളുകൾ. പ്രിസ്റ്റി ആണ് കേരളത്തിന്റെ ബാക്കി രണ്ട് ഗോളുകളും നേടിയത്.

കേരളത്തിന്റെ ഗ്രൂപ്പിൽ നടന്ന മറ്റൊരു മത്സരത്തിൽ മിസോറാം പഞ്ചാബിനെ തോൽപ്പിച്ചു. എതിരില്ലാത്ത ഒമ്പതു ഗോളുകൾക്കായിരുന്നു മിസോറാമിന്റെ വിജയം.

Advertisement