ഹാട്രിക്ക് ബെൻസീമ!! റയൽ മാഡ്രിഡിന് വമ്പൻ ജയം

- Advertisement -

ഗോളടി നിർത്താൻ കഴിയാത്ത ഫോമിൽ തുടരുകയാണ് ബെൻസീമ. ഇന്ന് ലാലിഗയിൽ നടന്ന മത്സരത്തിൽ ഹാട്രിക്കുമായാണ് ബെൻസീമ റയൽ മാഡ്രിഡിന്റെ താരമായി മാറിയത്. അത്ലറ്റിക് ബിൽബാവോയെ നേരിട്ട റയൽ മാഡ്രിഡ് എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. മൂന്നു ഗോളുകളും രണ്ടാം പകുതിയിലാണ് പിറന്നത്.

കളിയുടെ 47ആം മിനുട്ടിൽ ആയിരുന്നു ബെൻസീമയുടെ ആദ്യ ഗോൾ വന്നത്. അസൻസിയോ ആയിരുന്നു ആ ഗോൾ ഒരുക്കിയത്. പിന്നീട് 76ആം മിനുട്ടലും 90ആം മിനുട്ടിലും ബെൻസീമ ഗോൾ കണ്ടെത്തി. ലീഗിൽ ഇതോടെ ബെൻസീമയ്ക്ക് ഈ സീസണിൽ 21 ഗോളുകളായി.സീസണിൽ ഇതുവരെ 30 ഗോളുകൾ ഈ ഫ്രഞ്ച് താരം നേടിയിട്ടുണ്ട്.

ഇന്നത്തെ ജയത്തോടെ റയൽ മാഡ്രിഡിന് 33 മത്സരങ്ങളിൽ നിന്ന് 64 പോയന്റായി. ഇപ്പോഴും ലീഗിൽ മൂന്നാം സ്ഥാനത്താണ് റയൽ മാഡ്രിഡ്.

Advertisement