ഒലെയുടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഗംഭീര പ്രകടനമാണ് നടത്തുന്നത് എന്ന് ലുകാകു

Romelu
- Advertisement -

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ ലുകാകു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇപ്പോഴത്തെ പ്രകടനങ്ങളിൽ സന്തോഷം ഉണ്ട് എന്ന് പറഞ്ഞു. ഒലെ വന്നതോടെയാണ് ലുകാകു മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് പുറത്തായത്. എന്നാൽ ഒലെയുമായി തനിക്ക് നല്ല ബന്ധമാണ് ഉള്ളത് എന്നും ഒലെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നല്ല പ്രകടനങ്ങൾ നടത്തണം എന്നാണ് തന്റെ ആഗ്രഹം എന്നും ലുകാകു പറഞ്ഞു ‌

ലുകാകു ഇപ്പോൾ ഇന്റർ മിലാൻ താരമാണ്. ട്വിറ്ററിൽ ആരാധകരുമായി സംവദിക്കുന്ന സമയത്താണ് താരം മനസ്സു തുറന്നത്. ഒലെയ്ക്ം ഒപ്പം മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മാർക്കസ് റാഷ്ഫോർഡിനെയും ഒലെ പുകഴ്ത്തി. റാഷ്ഫോർഡ് അസാധ്യ ടാലന്റാണെന്നും റാഷ്ഫോർഡ് കളിക്കുന്നത് കാണാൻ തനിക്ക് ഇഷ്ടമാണെന്നും ലുകാകു പറഞ്ഞു.

Advertisement