ബ്രൂണോ ഫെർണാണ്ടസ് ഇതിഹാസ താരം സ്കോൾസിനെ പോലെ എന്ന് സോൾഷ്യാർ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ സൈനിംഗ് ആയ ബ്രൂണോ ഫെർണാണ്ടസ് സ്കോൾസിനെ ഓർമ്മിപ്പിക്കുന്നു എന്ന് യുണൈറ്റഡ് പരിശീലകൻ സോൾഷ്യാർ. മാഞ്ചസ്റ്റർ യുണൈറ്റഡ് കണ്ട ഏറ്റവും മികച്ച മധ്യനിര താരമാണ് സോൾഷ്യാർ. ബ്രൂണോയുടെ കളി ശൈലിയും മറ്റും സ്കോൾസിനെയാണ് ഓർമ്മിപ്പിക്കുന്നത് എന്ന് ആണ് ഒലെ പറഞ്ഞത്. ഗ്രൗണ്ടിൽ സ്കോൾസിനെ പോലെ തന്നെയാണ് ബ്രൂണോ എന്ന് ഒലെ പറഞ്ഞു.

ഗ്രൗണ്ടിന് പുറത്ത് ബ്രൂണോ സ്കോൾസിനെ പോലെയെ അല്ല വ്യത്യസ്തനാണ് എന്നും ഒലെ പറഞ്ഞു. ബ്രൂണോ ഒരു വിന്നറും നായകനും ആണെന്നും അദ്ദേഹം പറഞ്ഞു. ബ്രൂണോയ്ക്ക് വിജയം കൊണ്ട് മാത്രമെ തൃപ്തിയാവുകയുള്ളൂ. 99 ശതമാനം നന്നായാലും അത് നല്ലതായി ബ്രൂണൊ കരുതുന്നില്ല എന്നും ഒലെ പറഞ്ഞു. ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ആണ് ബ്രൂണോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്. ഇതിനകം തന്നെ ആരാധകരുടെ പ്രശംസ ബ്രൂണോ പിടിച്ചുപറ്റിയിട്ടുണ്ട്.