തകർപ്പൻ വിജയത്തോടെ ഈസ്റ്റ് ബംഗാൾ നാലാം സ്ഥാനത്ത്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

തുടർച്ചയായ രണ്ടാം വിജയം നേടിക്കൊണ്ട് ഈസ്റ്റ് ബംഗാൾ പോയന്റ് ടേബിളിൽ കുതിപ്പ് തന്നെ നടത്തി. ഇന്ന് ഐ ലീഗിൽ ട്രാവുവിനെ നേരിട്ട ഈസ്റ്റ് ബംഗാൾ ആദ്യം ഒന്ന് വിറച്ചു എങ്കിലും തകർപ്പൻ വിജയം തന്നെ സ്വന്തമാക്കി. രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു ഈസ്റ്റ് ബംഗാളിന്റെ വിജയം. കഴിഞ്ഞ മത്സരത്തിൽ ആരോസിനെയും ഈസ്റ്റ് ബംഗാൾ പരാജയപ്പെടുത്തിയിരന്നു.

കളിയുടെ 18ആം മിനുട്ടിൽ പ്രിൻസ് വിലിലൂടെ ട്രാവു ആണ് ആദ്യ മുന്നിൽ എത്തിയത്. എന്നാൽ രണ്ടാം പകുതിയിൽ ഉയർത്തെഴുന്നേറ്റ ഈസ്റ്റ് ബംഗാൾ തുടരെ തുടരെ ഗോളടിച്ചു. 52ആം മിനുട്ടിൽ ജെയ്മി സാന്റോസ് ആണ് സമനില ഗോൾ നേടികൊടുത്തത്. 68ആം മിനുട്ടിൽ കസിൽ ഐദാരയിലൂടെ ഈസ്റ്റ് ബംഗാൾ ആദ്യമായി ലീഡ് എടുത്തു. തൊട്ടടുത്ത നിമിഷം ബ്രാൻഡൻ ഈസ്റ്റ് ബംഗാളിന്റെ മൂന്നാം ഗോളും നേടി. ഉസേബിയോ ആയിരുന്നു നാലാം ഗോൾ നേടിയത്. ഈ വിജയം ഈസ്റ്റ് ബംഗാളിനെ 15
8 പോയന്റിൽ എത്തിച്ച് എട്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന ഈസ്റ്റ് ബംഗാളിനെ ഈ ജയം നാലാം സ്ഥാനത്തേക്ക് ഉയർത്തി.