വലിയ ട്രാൻസ്ഫറുകൾ ഉണ്ടാകില്ല എന്ന് സൂചന നൽകി ഒലെ ഗണ്ണാർ സോൾഷ്യാർ

Img 20210227 002052
- Advertisement -

ഈ സമ്മറിൽ വലിയ ട്രാൻസ്ഫറുകൾ ഉണ്ടായേക്കില്ല എന്ന് സൂചന നൽകി മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ. കൊറോണ കാരണം ക്ലബ് സാമ്പത്തിക ഞെരുക്കത്തിൽ ആണെന്നും അതുകൊണ്ട് തന്നെ വലിയ ട്രാൻസ്ഫറുകൾ ഉണ്ടായേക്കില്ല എന്നും ഒലെ പറഞ്ഞു. വളരെ കരുതലോടെയാകും ട്രാൻസ്ഫറുകൾ എന്നും ഒലെ പറഞ്ഞു.

തങ്ങൾ മാത്രമല്ല ഒരു ക്ലബും വലിയ ട്രാൻസ്ഫറുകൾ നടത്തുമെന്ന് പ്രതീക്ഷിക്കുന്നില്ല എന്നും ഒലെ പറയുന്നു. കൊറോണ കാരണം ക്ലബുകളുടെ വരുമാനം കുറഞ്ഞു. അതുകൊണ്ട് തന്നെ ഈ സാഹചര്യങ്ങൾ മാറുന്നത് വരെ കാര്യങ്ങൾ ഇങ്ങനെ ഒക്കെ ആയിരിക്കും എന്നും അദ്ദേഹം പറയുന്നു.

Advertisement