സനിയോളൊയെ യൂറോ കപ്പിൽ കളിപ്പിക്കാൻ സാധ്യത ഇല്ല എന്ന് മാൻസിനി

- Advertisement -

റോമയുടെ യുവതാരം സനിയോളൊയെ യൂറോ കപ്പിൽ കളിപ്പിക്കുന്നത് റിസ്ക് ആയിരിക്കും എന്ന് ഇറ്റലി ദേശീയ ടീം പരിശീലകൻ മാൻസിനി. ഇപ്പോൾ പരിക്കേറ്റ് പുറത്തുള്ള സനിയോളോ അടുത്ത മാസത്തോടെ കളത്തിൽ തിരികെയെത്തും എന്നാണ് കരുതുന്നത്. എന്നാൽ ദീർഘകാലമായി പരിക്കേറ്റ് പുറത്ത് ഇരിക്കുന്ന താരത്തെ തിരക്കുപിടിച്ച് ദേശീയ ടീമിലേക്ക് എടുക്കേണ്ടതില്ല എന്ന് മാൻസിനി പറയുന്നു.

സനിയോള യുവതാരം ആണ്. താരത്തിന് വലിയ ടൂർണമെന്റുകൾ കളിക്കാനുള്ള അവസരം ഭാവിയിൽ ലഭിക്കും. ഇപ്പോൾ ആവശ്യത്തിനുള്ള സമയം സനിയോളക്ക് കൊടുക്കുന്നതാണ് നല്ലത് എന്നും മാൻസിനി പറഞ്ഞു. ഇറ്റലിക്കായി നാഷൺസ് ലീഗ് മത്സരം കളിക്കുമ്പോൾ ആയിരുന്നു സനിയോളയ്ക്ക് എ സി എൽ ഇഞ്ച്വറി ഏറ്റത്.

Advertisement