സോൾഷ്യാറിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ഓൾഡ് ട്രാഫോർഡിൽ

- Advertisement -

പുതിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ഓൾഡ്ട്രാഫോർഡിൽ ഇറങ്ങും. ഒലെ ഗണ്ണാർ സോൾഷ്യാറിന്റെ കീഴിൽ യുണൈറ്റഡ് ആദ്യമായാണ് ഓൾഡ്ട്രാഫോർഡിൽ ഇറങ്ങുന്നത്. തന്റെ ആദ്യ മത്സരത്തിൽ തന്നെ അഞ്ചു ഗോളുകൾ അടിച്ച് കർഡിഫിനെ വീഴ്ത്തിയ സോൾഷ്യാറിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് വൻ പ്രതീക്ഷയാണുള്ളത്. മാഞ്ചസ്റ്റർ ക്ലബിൽ തന്നെ ഒരാഴ്ച കൊണ്ട് വലിയ മാറ്റവും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.

ഇന്ന് ഹഡേഴ്സ്ഫീൽഡാണ് യുണൈറ്റഡിന്റെ എതിരാളികൾ. ലീഗിൽ ഇപ്പോൾ 19ആം സ്ഥാനത്താണ് ഹഡേഴ്സ്ഫീൽഡ് ഉള്ളത്. ഹഡേഴ്സ് ഫീൽഡിന്റെ എളുപ്പത്തിൽ തോൽപ്പിക്കാൻ ആകും എന്നാണ് യുണൈറ്റഡ് കരുതുന്നത്. കഴിഞ്ഞ ആഴ്ച കളിക്കാതിരുന്ന അലക്സിസ് സാഞ്ചേസ് ഇന്ന് യുണൈറ്റഡിനൊപ്പം ഉണ്ടാകും. ലുകാകുവിന് ഈ മത്സരവും നഷ്ടമാകും.

അറ്റാക്കിംഗ് ഫുട്ബോൾ തന്നെയാകും ഇന്നും യുണൈറ്റഡ് കാഴ്ചവെക്കുക എന്ന് ഒലെ പറഞ്ഞു. ഓൾഡ്ട്രാഫോർഡിൽ നല്ലൊരു മത്സരം കണ്ടിട്ട് കുറെ ആയ ആരാധകർ ഇന്ന് വൻ പ്രതീക്ഷയിലാണ് സ്റ്റേഡിയത്തിൽ എത്തുക. മുൻ ക്ലബ് ഇതിഹാസം കൂടിയായ ഒലെയ്ക്ക് വൻ സ്വീകരണവും ഇന്ന് തീയേറ്റർ ഓഫ് ഡ്രീംസിൽ ലഭിക്കും. ലിംഗാർഡ് മാർഷ്യൽ റാഷ്ഫോർഡ് എന്നിവരുടെ ഗംഭീര ഫോം ഹഡേഴ്സ് ഫീൽഡിന് വലിയ തലവേദനയാകും.

ഇന്ന് രാത്രി 8.30നാണ് മത്സരം നടക്കുക.

Advertisement