അരങ്ങേറ്റത്തിൽ 71 വർഷത്തെ റെക്കോർഡ് പഴങ്കഥയാക്കി മയാങ്ക് അഗർവാൾ

Photo:BCCI Twitter
- Advertisement -

ടെസ്റ്റ് ക്രിക്കറ്റിൽ 71 വർഷം പഴക്കമുള്ള റെക്കോർഡ് മറികടന്ന് ഇന്ത്യൻ ഓപണർ മയാങ്ക് അഗർവാൾ. ഓസ്ട്രേലിയക്കെതിരായ മെൽബണിൽ നടക്കുന്ന മൂന്നാമത്തെ റെസ്റ്റിലാണ് അരങ്ങേറ്റത്തിൽ ഓസ്ട്രലിയയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമായി മയാങ്ക് അഗർവാൾ മാറിയത്. മത്സരത്തിൽ 76 റൺസ് എടുത്ത് മയാങ്ക് അഗർവാൾ പുറത്തായിരുന്നു.

നേരത്തെ 1947ൽ ദത്തു പട്കർ നേടിയ 51 റൺസ് ആയിരുന്നു അരങ്ങേറ്റത്തിൽ ഓസ്ട്രേലിയയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യക്കാരൻ. പ്രാദേശിക ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ച വെച്ച മയാങ്ക് അഗർവാളിന് ഇന്ത്യൻ ടീമിലേക്കുള്ള ക്ഷണം വൈകിയാണ് ലഭിച്ചത്. ആദ്യ രണ്ടു ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യൻ ഓപ്പണർമാരായ കെ.എൽ രാഹുലും മുരളി വിജയിയും പരാജയപ്പെട്ടതോടെയാണ് മയാങ്ക് അഗർവാളിന് അരങ്ങേറ്റം കുറിക്കാൻ അവസരം ലഭിച്ചത്.

Advertisement