യുണൈറ്റഡ് താരങ്ങളെ വിമർശിച്ച് ഒലെ ഗണ്ണാർ സോൾഷ്യാർ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്നലെ ആഴ്സണലിനോട് സ്വന്തം ഗ്രൗണ്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെട്ടിരുന്നു. ആ മത്സരത്തിലെ യുണൈറ്റഡ് താരങ്ങളുടെ പ്രകടനം ദയനീയമായിരുന്നു എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ അഭിപ്രായപ്പെട്ടു. ഇന്നലെ മത്സരത്തിൽ യുണൈറ്റഡ് താരങ്ങൾ ഒരിക്കൾ പോലും ഉണ്ടായിരുന്നില്ല എന്ന് ഒലെ പറഞ്ഞു. ആഴ്സണൽ ആയിരുന്നു മികച്ച ടീം എന്നും അവർ വിജയം അർഹിക്കുന്നു എന്നും ഒലെ ഗണ്ണാർ സോൾഷ്യാർ പറഞ്ഞു.

ലെപ്സിഗിനെതിരെ നേടിയ മികച്ച വിജയം താരങ്ങളെ ബാധിച്ചു എന്നും ഒലെ പറഞ്ഞു. അതാണ് അവർ പതിയെ തുടങ്ങിയത് എന്നും ഫുട്ബോളിൽ അങ്ങനെ ഒരു ചുവട് പോലും പിറകോട്ട് വെക്കാൻ പാടില്ല എന്നും ഒലെ പറഞ്ഞു. പോൾ പോഗ്ബ നൽകിയ പെനാൾട്ടി ആയിരുന്നു ഇന്നലെ ആഴ്സണലിന് വിജയ ഗോൾ നേടാൻ അവസരം നൽകിയത്. പോഗ്ബ അങ്ങനെ ഒരു ഫൗൾ ചെയ്യാൻ പാടില്ലായിരുന്നു എന്നും ഒലെ ഗണ്ണാർ സോൾഷ്യാർ പറഞ്ഞു‌.