ഒഡോയിയും തിരിച്ചെത്തുന്നു, പ്രതീക്ഷയോടെ ചെൽസി

പരിക്കേറ്റ് ഏറെ നാളായി പുറത്തിരിക്കുന്ന ചെൽസി വിങ്ങർ കാലം ഹഡ്സൻ ഒഡോയി ടീമിലേക്ക് മടങ്ങി എത്തുന്നു. പരിക്ക് മാറിയ താരം ചെൽസി ടീമിനൊപ്പം പരിശീലനം തുടങ്ങി. ഏറെ വൈകാതെ തന്നെ താരത്തിന് കളിക്കാൻ സാധിച്ചേക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

18 വയസുകാരനായ താരം കഴിഞ്ഞ സീസണിൽ സാരി ചെൽസി പരിശീലകനായി വന്നതോടെയാണ് സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചത്. പക്ഷെ ഏപ്രിലിൽ അകിലിസ് ഇഞ്ചുറി പറ്റിയതോടെ താരത്തിന് പുറത്ത് പോകേണ്ടി വന്നു. ഫിറ്റ്നസ് വീണ്ടെടുക്കാൻ താരത്തിന് ആയെങ്കിലും അടുത്ത രാജ്യാന്തര ഇടവേളക്ക് മാത്രമാകും താരം കളിക്കാൻ ഇറങ്ങുക. താരത്തെ സ്വന്തമാക്കാൻ ബയേണിന്റെ ശ്രമങ്ങൾ ഏറെ നടന്നെങ്കിലും ചെൽസി താരത്തെ വിട്ട് നൽകാൻ തയ്യാറായിരുന്നില്ല. നിലവിൽ ചെൽസിയുമായി ഒരു വർഷത്തെ കരാർ മാത്രം ബാക്കി നിൽക്കുന്ന താരം വൈകാതെ പുതിയ കരാർ ഒപ്പിട്ടേക്കും.

Previous articleസ്റ്റീവ് സ്മിത്തിനെ കൂവുന്നത് ഇംഗ്ലണ്ട് ആരാധകർ നിർത്തണമെന്ന് ബ്രിട്ടീഷ് കായിക മന്ത്രി
Next articleസുവാരസ് റയൽ ബെറ്റിസിനെതിരെ കളിക്കില്ല