സ്റ്റീവ് സ്മിത്തിനെ കൂവുന്നത് ഇംഗ്ലണ്ട് ആരാധകർ നിർത്തണമെന്ന് ബ്രിട്ടീഷ് കായിക മന്ത്രി

ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്തിനെതിരെ കൂവുന്നത് ഇംഗ്ലണ്ട് ആരാധകർ നിർത്തണമെന്ന് ബ്രിട്ടീഷ് കായിക മന്ത്രി നിഗെൽ ആഡംസ്. സൗത്ത് ആഫ്രിക്കക്കെതിരായ ടെസ്റ്റ് മത്സരത്തിലെ ബോൾ ചുരണ്ടൽ വിവാദവുമായി ബന്ധപ്പെട്ട് സ്റ്റീവ് സ്മിത്തിന് ക്രിക്കറ്റിൽ നിന്ന് ഒരു വർഷം ലഭിച്ചിരുന്നു. സ്റ്റീവ് സ്മിത്തിനെ കൂടാതെ മറ്റൊരു ഓസ്‌ട്രേലിയൻ താരമായ വാർണറിനും വിലക്കുണ്ടായിരുന്നു.

എന്നാൽ താരത്തിനെതിരെ കൂവുന്നത് വെറുപ്പുളവാക്കുന്നതാണെന്നും താരം ചെയ്തതിനുള്ള ശിക്ഷ ഒരു വർഷം ക്രിക്കറ്റിൽ നിന്ന് വിലക്കിയതോടെ താരം സേവിച്ചെന്നും ബ്രിട്ടീഷ് കായിക മന്ത്രി പറഞ്ഞു.ലോർഡ്‌സിലുള്ള ഒട്ടു മിക്ക ആരാധകരും സ്റ്റീവ് സ്മിത്തിന്റെ പ്രകടനത്തിന് കയ്യടിച്ചെങ്കിലും ചെറിയ വിഭാഗം ആരാധകർ കൂവിയതാണ് വർത്തയായതെന്നും നിഗെൽ ആഡംസ് പറഞ്ഞു. ആദ്യ ടെസ്റ്റിൽ രണ്ടു ഇന്നിങ്സിലും സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്ത് ആദ്യ ആഷസ് ടെസ്റ്റിൽ ഓസ്‌ട്രേലിയക്ക് ജയം നേടികൊടുത്തിരുന്നു.

തുടർന്ന് രണ്ടാം ടെസ്റ്റിലും മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ജോഫ്ര ആർച്ചറുടെ പന്ത് തട്ടി പരിക്കേറ്റ സ്റ്റീവ് സ്മിത്ത് മൂന്നാം ആഷസ് ടെസ്റ്റിനുള്ള ഓസ്‌ട്രേലിയൻ ടീമിൽ നിന്ന് പുറത്തുപോയിരുന്നു.

Previous articleസന്തോഷ് ട്രോഫിക്കായി കേരളം ഒരുങ്ങുന്നു, സാധ്യതാ ടീം പ്രഖ്യാപിച്ചു
Next articleഒഡോയിയും തിരിച്ചെത്തുന്നു, പ്രതീക്ഷയോടെ ചെൽസി