സുവാരസ് റയൽ ബെറ്റിസിനെതിരെ കളിക്കില്ല

ബാഴ്സലോണയുടെ പ്രതിസന്ധികൾക്ക് പരിഹാരം ഉണ്ടാകുന്നില്ല. ലീഗിലെ ആദ്യ മത്സരത്തിൽ പരിക്കേറ്റ ബാഴ്സലോണയുടെ സ്ട്രൈക്കർ സുവാരസ് അടുത്ത മത്സരത്തിൽ കളിക്കില്ല എന്ന് ഉറപ്പായി. സുവാരസ് തന്നെയാണ് താരം അടുത്ത മത്സരത്തിൽ റയൽ ബെറ്റിസിനെതിരെ ഉണ്ടാകില്ല എന്നത് വ്യക്തമാക്കിയത്. മെസ്സിയും ഡെംബലെയും പരിക്കിന്റെ പിടിയിലാണ് എന്നതിനാൽ സുവാരസ് കൂടി ഇല്ലാത്തത് ബാഴ്സക്ക് വലിയ തലവേദന നൽകും.

ലീഗിലെ ആദ്യ മത്സരത്തിൽ അത്ലറ്റിക്ക് ബിൽബാവോയ്ക്ക് എതിരെ കളിക്കുമ്പോൾ ആയിരുന്നു സുവാരസിന് പരിക്കേറ്റത്. കളി തുടങ്ങി 32 മിനുട്ട് ആകുമ്പോഴേക്ക് തന്നെ സുവാരസിന് കളം വിടേണ്ടി വന്നു. ആ മത്സരം ബാഴ്സലോണ തോൽക്കുകയും ചെയ്തു. കാഫ് ഇഞ്ച്വറിയാണ്. കഴിഞ്ഞ സീസൺ അവസാനത്തിൽ മുട്ടിനേറ്റ പരിക്ക് കാരണം സുവാരസ് വലഞ്ഞിരുന്നു. മെസ്സി പരിക്കിന്റെ പിടിയിൽ നിന്ന് പുറത്ത് വന്നെങ്കിലും റയൽ ബെറ്റിസിനെതിരെ ആദ്യ ഇലവനിൽ ഉണ്ടായേക്കില്ല. ബെഞ്ചിൽ ആയിരിക്കും മെസ്സിയുടെ സ്ഥാനം.

Previous articleഒഡോയിയും തിരിച്ചെത്തുന്നു, പ്രതീക്ഷയോടെ ചെൽസി
Next articleടെസ്റ്റിൽ 100 വിക്കറ്റ് നേടി കരിയർ അവസാനിപ്പിക്കാനാണ് ശ്രമമെന്ന് ശ്രീശാന്ത്