നുനോ സാന്റോ വോൾവ്സ് വിടും, സ്പർസിലേക്ക് എന്ന് അഭ്യൂഹങ്ങൾ

20210521 190512
- Advertisement -

വോൾവ്സ് പരിശീലകൻ നൂനോ എസ്പിരിറ്റോ സാന്റോ ഈ സീസൺ അവസാനികുന്നതോടെ ക്ലബ്ബ് പരിശീലക സ്ഥാനം ഒഴിയും. 2017 മുതൽ ടീമിന്റെ പരിശീലകനാണ് പോർച്ചുഗീസുകാരനായ സാന്റോ. 47 വയസുകാരനായ സാന്റോ മാറുന്ന വിവരം ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ക്ലബ്ബിനെ തിരികെ പ്രീമിയർ ലീഗിൽ എത്തിക്കുന്നതിൽ നിർണായക പങ്കാണ് സാന്റോ വഹിച്ചത്. 2017 ൽ ചുമതല ഏറ്റെടുത്ത ശേഷം ആദ്യ സീസണിൽ തന്നെ ക്ലബ്ബിനെ ചാമ്പ്യൻഷിപ്പിൽ കിരീട നേട്ടത്തോടെ തന്നെ പ്രീമിയർ ലീഗിലേക്ക് സ്ഥാനക്കയറ്റം ഉറപ്പാക്കി. പിന്നീട് 2 സീസണിൽ ലീഗിൽ 7 ആം സ്ഥാനത്ത് ഫിനിഷ് ചെയ്യാൻ ടീമിനായി. ഈ സീസണിൽ നിലവിൽ 12 ആം സ്ഥാനത്താണ്.

സാന്റോ വോൾവ്സ് വിടും എന്ന് ഉറപ്പായതോടെ അദ്ദേഹം സ്പർസിലേക്ക് മാറിയേക്കും എന്ന അഭ്യൂഹങ്ങളും സജീവമായി. മൗറീഞ്ഞോയെ പുറത്താക്കിയ ശേഷം പുതിയ പരിശീലകനെ തേടുന്ന സ്പർസ് ഉടമ ഡാനിയേൽ ലീവി സാന്റോയെ നേട്ടം ഇട്ടതായാണ് ഇംഗ്ലണ്ടിൽ നിന്നുള്ള വിവരം.

 

Advertisement