ഇഷാന്തും രഹാനെയും പറഞ്ഞ അതേ അഭിപ്രായം തന്നെയാണ് തനിക്കും, ഇത് ലോകകപ്പ് ഫൈനലിന് തുല്യം – ഉമേഷ് യാദവ്

ടെസ്റ്റ് ക്രിക്കറ്റ് മാത്രം കളിയ്ക്കുന്ന ഒരു താരത്തെ സംബന്ധിച്ച് ഡബ്ല്യടിസി ഫൈനലെന്നാല്‍ ലോകകപ്പ് ഫൈനലിന് തുല്യമെന്ന് പറഞ്ഞ് ഉമേഷ് യാദവ്. ഇഷാന്ത് ശര്‍മ്മയും അജിങ്ക്യ രഹാനെയും മുമ്പ് ഇത് പറഞ്ഞതാണെന്നും താനും അവരുടെ വാക്കുകള്‍ക്കൊപ്പമാണെന്ന് ഉമേഷ് പറഞ്ഞു.

ഞങ്ങളെല്ലാം പരിമിത ഓവര്‍ ക്രിക്കറ്റ് ഭാവിയില്‍ കളിക്കുമോ എന്ന് വ്യക്തമല്ല, അതിനാല്‍ തന്നെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഞങ്ങളെ സംബന്ധിച്ച് ലോകകപ്പ് ഫൈനലിന് തുല്യമാണ്. ഞങ്ങള്‍ മികച്ച ഒട്ടനവധി ടീമുകളെ പരാജയപ്പെടുത്തിയാണ് ഫൈനലിലെത്തിയതെന്നും ഉമേഷ് യാദവ് പറഞ്ഞു.